ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവിനെ പോലീസ് തെരയുന്നു; തട്ടിയെടുത്തത് ലക്ഷങ്ങള്‍

thattippuഇരിങ്ങാലക്കുട: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് കാട്ടൂര്‍ സ്വദേശിയായ യുവാവ് ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കാട്ടൂര്‍ വാടേക്കാരന്‍ വീട്ടില്‍ റെജീബും സുഹൃത്ത് ഇലിയാസും ചേര്‍ന്നാണ് തൃശൂരിലേയും സംസ്ഥാനത്തെ വിവിധ ജില്ലകളിലേയും ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് പണം തട്ടിയത്. ഖത്തറില്‍ െ്രെഡവര്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 80,000 രൂപ വീതം തട്ടിയെടുക്കുകയായിരുന്നു. നിരവധി പേര്‍ ഇവരുടെ തട്ടിപ്പിനിരയായതായി കരുതുന്നു.

25 ന് ഉദ്യോഗാര്‍ഥികളെ ഗള്‍ഫില്‍ ജോലിക്ക് എത്തിക്കുമെന്നായിരുന്നു റെജീബ് പറഞ്ഞിരുന്നത്. സംശയം തോന്നാതിരിക്കാന്‍ ഇവര്‍ക്കു വിസയുടെ കോപ്പിയും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം റെജീബുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ എംബസിയിലും മറ്റും വിസയുടെ കോപ്പി വച്ച് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. കാട്ടൂര്‍ പോലീസിലടക്കം റെജീബിനെതിരെ ഉദ്യാഗാര്‍ഥികള്‍ പരാതി നല്‍കി.

Related posts