ന്യൂഡല്‍ഹി: ജൂണ്‍ 18ന് കമ്മീഷന്‍ ചെയ്യപ്പെടുന്ന വനിതാ യുദ്ധവിമാന പൈലറ്റുമാരോട് സര്‍വീസില്‍ പ്രവേശിച്ച് നാലു വര്‍ഷത്തേയ്ക്ക് ഗര്‍ഭധാരണം വൈകിക്കണമെന്ന് എയര്‍ഫോഴ്‌സ്.
ഇന്ത്യന്‍ വ്യോമസേന വൈസ് ചീഫ് എയര്‍മാര്‍ഷല്‍ ബിഎസ് ദനോ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കേഡറ്റുകളെ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ആവണി ചതുര്‍വേദി, മോഹന സിംഗ്, ഭാവന കാന്ത് എന്നിവരാണു ജൂണ്‍ 18ന് കമ്മീഷന്‍ ചെയ്യപ്പെടുന്ന വനിതാ യുദ്ധവിമാന പൈലറ്റുമാര്‍.
കഴിഞ്ഞ വനിതാദിനത്തിലാണു മൂന്നുപേരെയും ജൂണില്‍ കമ്മീഷന്‍ ചെയ്യുന്നതായുള്ള അറിയിപ്പ് പുറത്തുവന്നത്. ഇതിനു മുമ്പും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ വിവാദമായിട്ടുണ്ട്.