ഗുജറാത്തിലെ ഭാവ്‌നഗര്‍ ഗ്രാമത്തില്‍ ഒരു ഗംഭീര കല്യാണം നടന്നു. സ്വര്‍ണാഭരണങ്ങളും രത്‌നങ്ങള്‍ പതിച്ച ചുവന്ന സാരിയും അണിഞ്ഞിറങ്ങിയ പൂനം എന്ന കല്യാണപ്പെണ്ണ് മറ്റാരുമല്ല ഒരു പശുവാണ്. അര്‍ജുന്‍ എന്ന കാളയാണു വരന്‍. ഗോവധത്തിനെതിരേയുള്ള സന്ദേശമാണു ഈ ആഡംബര വിവാഹം എന്നാണ് ഇതു നടത്തിയ ചാരിറ്റി ഫൗണ്ടേഷന്‍ പറയുന്നത്. ഒന്നരക്കോടിയിലേറെ രൂപയാണ് പൂനത്തെ കെട്ടിച്ചയയ്ക്കാനായി എല്ലാവരും ചേര്‍ന്നു പൊടിച്ചത്.
വര്‍ഷങ്ങളായി താന്‍ ഈ പശുവിനോടൊപ്പം ജീവിക്കുകയാണെന്നും ഇവള്‍ക്ക് തരാന്‍ കഴിയുന്ന സ്‌നേഹം എത്രയെന്നു തനിക്കറിയാമെന്നുമാണ് ഉടമസ്ഥയായ വിജയ്ബായ് പറയുന്നത്. തന്റെ മക്കളുടെ വിവാഹം പോലും ലളിതമായി ശൈലിയില്‍ നടത്താന്‍ താന്‍ തയാറാണ്. പക്ഷേ, തന്റെ മകളായ പൂനത്തെ ആഘോഷമായിത്തന്നെ പറഞ്ഞയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ചടങ്ങിന്റെ ഫോട്ടോകള്‍ കണ്ടുനോക്കൂ.