ബാലരാമപുരം:ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മുറുക്കുകടയ്ക്ക് തീ പിടിച്ചു.ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘം കടയ്ക്ക് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ബാലരാമപുരം ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗിന് മുന്‍വശത്തുള്ള സീതയുടെ ഉടമസ്ഥതയിലുള്ള ശ്രീഭദ്ര സ്റ്റോറിലാണ് ഇന്നലെ വൈകുന്നേരം 3.30ന് തീപിടിച്ചത്.അഞ്ചിലേറെ സ്ത്രീകളുടെ നേതൃത്വത്തില്‍ പലഹാരം പാകം ചെയ്ത് വില്‍ക്കുന്ന സ്ഥാപനത്തിലാണ് ഗ്യാസ് പൊട്ടിത്തെറുച്ച് തീ പടര്‍ന്നത്.
ഗ്യാസ് പൊട്ടിത്തെറിച്ച് സമീപത്തെ പ്ലാസ്റ്റിക് ബക്കറ്റിലും മറ്റും തീപടര്‍ന്ന് കടയിലെ ഇലക്ട്രിക് മീറ്ററും മെയിന്‍ സ്വിച്ചും കത്തുകയായിരുന്നു.ഇലക്ട്രിക് വയറിലും തീപടര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തെയും ബാധിച്ചു.സംഭവം പ്രദേശത്ത് അരമണിക്കൂറിലെറെ പരിഭ്രാന്തി സൃഷ്ടിച്ചു.നെയ്യാറ്റിന്‍കരയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ അശോകന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തിയാണ് തീകെടുത്തിയത്.സംഭവത്തെ തുടര്‍ന്ന് വിഴിഞ്ഞം റോഡിലൂടെയുള്ള ഗതാഗതവും അരമണിക്കൂറിലെറെ തടസപ്പെട്ടു.