സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ്; കോ​ള​ജി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട്ട മ​ന്ത്രി ആ​ർ. ബി​ന്ദു രാ​ജി​വ​യ്ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ലും തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട്ട മ​ന്ത്രി ആ​ർ. ബി​ന്ദു രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു.

ത​ല​സ്ഥാ​ന​ത്തെ സം​ഘ​ർ​ഷ​ത്തി​ൽ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ അ​ട​ക്കം പോ​ലീ​സ് ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ചു​വെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ർ ആ​രോ​പി​ച്ചു.

ചൊ​വ്വാ​ഴ്ച എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സ് വേ​ട്ട​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും ന​ട​ത്തു​മെ​ന്നും കെ​എ​സ്‌​യു ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment