ഗ്രന്ഥശാലകള്‍ സാമൂഹ്യമാറ്റത്തിന് വഴി തെളിച്ചു :കെ.ജഗദമ്മ

klm-jagadammaകുണ്ടറ: ഗ്രന്ഥശാലകള്‍ സാമൂഹ്യമാറ്റത്തിന് വഴിതെളിച്ചുവെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ . വായനയെ പരിപോഷിപ്പിക്കുവാന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പരമാവധി പരിശ്രമം നടത്തണമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-വിജ്ഞാന സേവന കേന്ദ്രങ്ങള്‍ തുടങ്ങുവാന്‍ കേരളസ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തീരുമാനിച്ചതിന്റെ ഭാഗമായി മുളവന ജെഎംവൈഎംഎ ലൈബ്രറിയില്‍ ആരംഭിച്ച ഇ-വിജ്ഞാന സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അവര്‍.

ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുളവന രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധുരാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം പി.സുധര്‍മ്മ, ലൈബ്രറി എക്‌സിക്യുട്ടീവ് അംഗങ്ങളായ ദീപക്.വി.ടി. ജി.രാധാകൃഷ്ണന്‍, എന്‍.മണി, ബിന്ദു.ഡി, ബാലവേദി പ്രസിഡന്റ് ശരണ്യ.എസ്.എല്‍,  ആതിര.ബി എന്നിവര്‍ പ്രസംഗിച്ചു.

Related posts