ചൂടില്‍ ആശ്വാസമായി റീഗല്‍ ക്ലബിന്റെ സൗജന്യ സംഭാര വിതരണം

TCR-KUDIELLAMചാലക്കുടി : പൊരിവെയിലില്‍ വാടിത്തളര്‍ന്നെത്തിയ ആയിരങ്ങള്‍ക്ക് ആശ്വാസമായി റീഗല്‍ ക്ലബിന്റെ  സംഭാരം വിതരണം. റീഗല്‍ ക്ലബിന്റെ “സേവ് വാട്ടര്‍, സേവ് എര്‍ത്ത്’ പരിപാടിയുടെ ഭാഗമായി കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെയും ചുങ്കത്ത് ജ്വല്ലറിയുടെയും സഹകരണത്തോടെയാണ് നഗരത്തിലെ രണ്ട് കേന്ദ്രങ്ങളില്‍ സൗജന്യമായി സംഭാരം വിതരണം ചെയ്തത്. വാഴച്ചാല്‍ ഡിഎഫ്ഒ എന്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. റീഗല്‍ ക്ലബ് പ്രസിഡന്റ് ജോഷി മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.

ചാര്‍പ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഇ.എസ്. സദാനന്ദന്‍, ചുങ്കത്ത് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ രഞ്ജിത് പോള്‍ ചുങ്കത്ത്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍, പി.പി. ഷിജു പോട്ടക്കാരന്‍, ടി.പി. മനോജ്, ക്ലബ് സെക്രട്ടറി ലാലുമോന്‍ ചാലക്കുടി, ജോയിന്റ് സെക്രട്ടറിമാരായ നിഷാന്ത് ഡി. കൂള, ലിജോ മുളങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ സംഭാരവിതരണം ഇന്നും തുടരും. നോര്‍ത്ത് ജംക്ഷനില്‍ ചുങ്കത്ത് ജ്വല്ലറിക്കു സമീപവും സൗത്ത് ജംക്ഷനിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പിനു സമീപവുമാണ് വിതരണ കേന്ദ്രങ്ങള്‍.

Related posts