മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ ചെകിടികുളം പുതിയ മുഖച്്ഛായയോടെ ഒരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കുളത്തിന്റെ നവീകരണം നടത്തിയത്. താലൂക്കിലെ കുളങ്ങള്‍ നാശത്തിലേക്കു നീങ്ങുന്നതായി ദീപിക പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കുളത്തിന്റെ നവീകരണത്തിനു തുണയായത്. കുളം നശിക്കുന്നതായും ഇതുമൂലം പ്രദേശത്തു കുടിവെള്ളം രൂക്ഷമായെന്നുമുള്ള വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഇടപെട്ട് തുക അനുവദിക്കുകയായിരുന്നു.
മുന്നൂറോളം കുടുംബങ്ങളാണ് ചെകിടികുളം മേഖലയില്‍ താമസിക്കുന്നത്. ഇവരെല്ലാം കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത് ഈ കുളത്തെയാണ്. കുളത്തില്‍ വെള്ളമുണ്ടെങ്കില്‍ മാത്രമേ പ്രദേശത്തെ കിണറുകളില്‍ വെള്ളമുണ്ടാകൂ. ഏറെക്കാലമായി കുളം ഉപയോഗശൂന്യമായി ആരും തിരിഞ്ഞുനോക്കാതെ കിടക്കുകയായിരുന്നു. നിലവില്‍ കുളത്തിനു ചുറ്റുമതില്‍കെട്ടി ആഴംകുട്ടി കല്പടവുകളും നിര്‍മിച്ചു. ചെകിടികുളത്തിനു പുതിയ മുഖച്ഛായ വന്നതോടെ പ്രദേശവാസികളും ഏറെ സന്തോഷത്തിലാണ്.