ചെറുവത്തൂര്‍ കാര്യങ്കോട് പാലത്തില്‍ കാര്‍ മറിഞ്ഞു

knr-accidentചെറുവത്തൂര്‍: മഴ പെയ്തു തുടങ്ങുമ്പോഴേക്കും കാര്യങ്കോട് പാലത്തില്‍ അപകടവും തുടങ്ങി. ദേശീയ പാതയിലെ അപകട മേഖലയാ യ മയ്യിച്ചയോടു ചേര്‍ന്നുള്ള കാര്യങ്കോട് പാലത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു ഒരാള്‍ക്കു പരിക്കേറ്റു. കാര്‍ യാത്രക്കാ രിയായിരുന്ന കാലിച്ചാനടുക്കത്തെ കെ.ഓമന(50)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെയാണ് സംഭവം. നിയന്ത്രണം വിട്ട് കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് റോഡിന് നടുവില്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. കാലിച്ചാനടുക്കത്ത് നിന്നും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ചാറ്റല്‍ മഴയില്‍ റോഡില്‍ നിന്നും കാര്‍ തെന്നിമാറി മറിയുകയായിരന്നു.

Related posts