പാരീസ്: യൂറോ കപ്പ് ഫുട്ബോളില്‍ ഇന്ന് ചേട്ടനും അനിയനും നേര്‍ക്കുനേര്‍ ഇറങ്ങും. ഇന്നു വൈകുന്നേരം 6.30നു നടക്കുന്ന അല്‍ബേ നിയ-സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടത്തിലാണിത്. സാക്ക സഹോദരന്മാരായ ഗ്രാനിറ്റും ടൗലന്റുമാണ് സ്വിറ്റ്സര്‍ലന്‍ഡിനും അല്‍ബേനിയയ്ക്കും വേണ്ടി ബൂട്ടണിയുക. മധ്യനിരക്കാരനായ ഗ്രാനിറ്റ് അടുത്ത സീസണില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിനായി കളിക്കാന്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. 2012-2016 കാലയളവില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയയ്ക്കായാണ് ബൂട്ടണിഞ്ഞത്. ചേട്ടന് ടൗലന്റ് സാക്ക അല്‍ബേനിയയുടെ പ്രതിരോധ ഭടനാണ്. സ്വിസ് ക്ലബ് എഫ്സി ബാസലിന്റെ താരമാണ്.
ചേട്ടനും അനുജനും നേര്‍ക്കുനേര്‍
