ചേര്‍ത്തല: നഗരസഭ 13-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍പി സ്കൂളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പോളിംഗ്. ശക്ത മായ പോലീസിന്റെ കാവലി ലാണ് തെരഞ്ഞെടുപ്പ് നടക്കു ന്നത്. രണ്ടുമണിക്കൂര്‍ പിന്നിട്ട പ്പോള്‍ നൂറോളം വോട്ടുകള്‍ നട ന്നു കഴിഞ്ഞിരുന്നു. സ്വത ന്ത്ര നായ എം.ജയശങ്കര്‍ കൗണ്‍ സിലര്‍ സ്ഥാനം രാജി വെച്ചതി നെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിലെ അജിത് ചാരങ്കാട്ടും എല്‍ഡി എഫ് സ്വതന്ത്രന്‍ ജെ.ഗോപിനാഥപൈയും ബിജെപി യിലെ ജ്യോതിഷ് ഡി ഭട്ടുമാണ് മത്സരരംഗത്തുള്ളത്.
800ഓളം വോട്ടര്‍മാരുള്ള വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. നേരിയഭൂരിപക്ഷം മാത്രമുള്ള നഗരസഭയിലെ യുഡിഎഫ് ഭരണത്തെ വിജയ പരാജയങ്ങള്‍ സ്വാധീനിക്കില്ലെങ്കിലും വിദ്യാഭ്യാസ സ്ഥിരം സമിതി നിലനിര്‍ത്താന്‍ യുഡിഎഫിനു വിജയം അനിവാര്യമാണ്. നഗരസഭയില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയും കനത്ത മത്സരമാണ് കാഴ്ചവെക്കുന്നത്.
നാളെ നഗരസഭ ഓഫീസില്‍ വോട്ടെണ്ണല്‍ നടക്കും. 35 അംഗ നഗരസഭയിലെ കക്ഷിനില ഇപ്രകാരമാണ്. യുഡിഎഫ്-19 (കോണ്‍ഗ്രസ്-17, കേരള കോണ്‍ഗ്രസ്-2), എല്‍ഡിഎഫ്-14 (സിപിഎം-10, സിപിഐ-3, കോണ്‍ഗ്രസ് എസ്-ഒന്ന്), സ്വതന്ത്രന്‍-ഒന്ന്.