ചേര്‍പ്പ്: മേഖലയില്‍ നിന്നും മോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട ലഹരിമരുന്നു എക്സൈസ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന മയക്കുമരുന്ന് ചേര്‍പ്പ് മേ ഖലയില്‍ എങ്ങിനെ എത്തപ്പെട്ടു എ ന്നതിനെകുറിച്ചും വില്പന ശൃംഖല യിലെ കണ്ണികളെ കുറിച്ചുമാണ് അ ന്വേഷണം. ഇന്നലെ രാത്രി കോടന്നൂര്‍ ആയുര്‍ വേദ ആശുപത്രി കോമ്പൗണ്ടില്‍ ലഹ രി മരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥല ത്തെത്തിയ ചേര്‍പ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ബി ആദര്‍ശിന്റെ നേതൃത്വത്തിലുള്ള സം ഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
എന്നാല്‍ എക്സൈസ് സ്ഥലത്തെ ത്തിയതോടെ പ്രതികള്‍ ഓടി രക്ഷപെട്ടതിനാല്‍ ആരെയും പിടിക്കാനാ യില്ല. കഴിഞ്ഞ രണ്ടുമാസമായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു അ മ്മാടം, കോടന്നൂര്‍ പ്രദേശം. തുടര്‍ന്നാണ് ഇന്നലെ റൈഡ് നടത്തിയത്. മൂന്നു ഗ്രാമിന്റെ 17 പാക്കറ്റുകളില്‍ നിന്നുമായി 50 ഗ്രാം മോര്‍ഫിന്‍ പൗഡര്‍ കണ്ടെടുത്തു. രഹസ്യ പോലീസും ചേര്‍പ്പ് മേഖലയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നഗരങ്ങളില്‍ നടക്കുന്ന ശക്തമായ റെയ്ഡിനെ തുടര്‍ന്ന് മയക്കുമരുന്ന് കൈമാറ്റത്തിനു ഗ്രാമീണമേഖല തെര ഞ്ഞെടുക്കുകയായിരുന്നു എന്നാണ് അ ന്വേഷണ സംഘം കരുതുന്നത്. വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുന്നവര്‍ ആഡംബര കാറുകളിലും, ബൈക്കുകളിലുമാണ് സ്ഥലത്ത് എത്താറുള്ളതെന്നു അയല്വാ സികള്‍ എക്സൈസിന് മൊഴി നല്കിയി ട്ടുണ്ട്. കൊച്ചി, നിശാ ക്ലബ്ബുകള്‍, ഡി ജെ പാര്‍ട്ടികള്‍, മറ്റു നഗരങ്ങളിലെ രഹസ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ മയക്കുമരുന്നിന്റെ വില്പന എന്ന വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
അന്യസംസ്ഥാനത്ത് പഠിക്കുന്ന പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ വിതരണ ശൃംഖലയിലെ കണ്ണികളാണെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ബി ആദര്‍ശ് പറഞ്ഞു. സിവില്‍ എക്സൈസ് ഓഫീസര്‍ കെ.കെ രാജു, കെ.കെ വത്സന്, വി.എം.സ്മ്ബിന്, എന്‍.ജി സുരേഷ്, പി.ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ലഹരി മരുന്ന് പിടികൂടിയത്. ചേര്‍പ്പ് മേഖലയില്‍ ലഹരി വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9400 069 593 എന്നാ ഫോണ്‍ നമ്പറില്‍ അറിയിക്കണം.