റായ്പുര്‍: ഛത്തീസ്ഗഡില്‍ നക്സലുകള്‍ യുവാവിനെ മര്‍ദിച്ചുകൊന്നു. നാരായണ്‍പുര്‍ ജില്ലയിലായിരുന്നു സംഭവം. പോലീസിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് പത്തൊമ്പതുകാരന് തങ്കേശ്വറിനെ നക്സലുകള്‍ വീടിനു പുത്തേക്ക് വലിച്ചിറക്കി മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഗ്രാമവാസികള്‍ക്കു മുന്നിലായിരുന്നു മര്‍ദനം.
കൂടാതെ, തങ്കേശ്വറിന്റെ കുടുംബത്തെ നക്സലുകള്‍ ഗ്രാമത്തില്‍നിന്നു പുറത്താക്കിയതായും റിപ്പോര്ട്ടുണ്്ട്. മാവോയിസ്റ്റുകള്‍ക്കു ശക്തമായ സാന്നിധ്യമുള്ള സ്ഥലമാണ് നാരായണ്‍പുരിലെ ബച്ച പ്രദേശം. റായ്പുരില്‍നിന്നു 400 കിലോമീറ്റര്‍ അകലെയാണ് ഇവിടം.