“ജനങ്ങള്‍ പറയുന്നു വിഎസ് മുഖ്യമന്ത്രിയാവണമെന്ന്” വി.എസ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്ത്

VSതിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണെ്ടന്നു പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ദേശീയ ദിനപത്രത്തിനു വി.എസ്. നല്‍കിയ അഭിമുഖത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

“”ജനങ്ങള്‍ പറയുന്നു വിഎസ് മുഖ്യമന്ത്രിയാവണമെന്ന്” ലേഖകന്റെ ചോദ്യത്തിനുള്ള മറുപടിയാണ് പുറത്തായത്. എന്നാല്‍ ഇതിനുള്ള ഉത്തരമായി വി.എസ് പറഞ്ഞത് “”ജനങ്ങളിലും പൊതുവേ ചിന്തിക്കുന്നവരിലും ഇങ്ങനെ ആശയം വിപുലീകരിക്കുന്നു. ഇത് ശരിയാണ്. പക്ഷേ പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടത്. പക്ഷേ ഇതു തന്റെ അഭിപ്രായമായി കണക്കാക്കേണ്‌ടെന്നുമെന്നുമാണെന്ന് ശബ്ദരേഖയില്‍ വ്യക്തമാകുന്നു.

Related posts