ജര്‍മനിയിലെ അഭയാര്‍ഥി പുനരധിവാസം പുതിയ തലത്തിലേക്ക്

refugeeബെര്‍ലിന്‍: ജര്‍മനിയില്‍ അഭയാര്‍ഥികളുടെ പുനരധിവാസം പുതിയ തലത്തിലേക്കു കടക്കുന്നു. സ്‌പോര്‍ട്‌സ് ഹാളുകളില്‍ താമസിപ്പിച്ചിരുന്നവരെ പുതിയ കേന്ദ്രങ്ങളിലേയ്ക്കു മാറ്റി.

താത്കാലിക ക്യാമ്പുകള്‍ പലതിലും ചുരുങ്ങിയ സ്ഥലത്ത് കൂടുതലാളുകളെ പാര്‍പ്പിക്കുന്ന അവസ്ഥയാണ് നിലനിന്നിരുന്നത്. ഇതുകാരണം അഭയാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങളും പതിവായിരുന്നു. എന്നാല്‍, അഭയാര്‍ഥികളെ സ്ഥിരം പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങിയതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കും അവസാനമായി.

അഭയാര്‍ഥികളെ അടിയന്തരമായി പാര്‍പ്പിക്കാനുള്ള കേന്ദ്രങ്ങളില്‍ ആകെ മുന്നര ലക്ഷം കിടക്കകളാണുള്ളത്. ഇപ്പോള്‍ ഇവയില്‍ ഏകദേശം പകുതിയോളമേ ആളുകള്‍ ഉള്ളൂ. ബാള്‍ക്കന്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചതോടെ ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറഞ്ഞിരിക്കുകയാണ്. ഗ്രീസില്‍നിന്നു തുര്‍ക്കിയിലേക്ക് അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്ന നടപടിയും തുടങ്ങിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts