ജിജി തോംസണ്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ്; വിമര്‍ശനവുമായി വി.എസ്

vsതിരുവനന്തപുരം: തിങ്കളാഴ്ച ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന ജിജി തോംസണെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി സര്‍ക്കാര്‍ നിയമിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. നിലവില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍.രാധാകൃഷ്ണന് ക്യാബിനറ്റ് പദവി നല്‍കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ജിജി തോംസണെ നിയമിച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് അഴിമതിക്ക് കൂട്ടായി ജിജി തോംസണെ പോലുള്ളവരെ വരൂ എന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരുന്ന കാലത്തോളം ഇങ്ങനെ വഴിവിട്ട നിയമനങ്ങള്‍ തുടരുമെന്നും വി.എസ് പറഞ്ഞു.

നേരത്തെ സര്‍ക്കാരിന്റെ കാലാവധി തീരുന്നതുവരെ ജിജി തോംസണും കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക എതിര്‍പ്പുകള്‍ ഉണ്ടായതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ എന്തിനാണ് മുഖ്യമന്ത്രി ഉപദേഷ്ടാവിനെ നിയമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

Related posts