ജില്ലയിലെ തെരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞു

ktm-electionകോട്ടയം: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പു ചിത്രം വ്യക്തമായി. നിര്‍ണായ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ ജോര്‍ജുകുട്ടി ആഗസ്തിയാണു കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി. ജില്ലയിലെ പാലാ, പൂഞ്ഞാര്‍, ചങ്ങനാശേരി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, എന്നിവിടങ്ങളിലാണു കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്നത്. പൂഞ്ഞാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാത്രമാണു അവസാനം വരെ അനിശ്ചിതത്വം നിലനിന്നിരുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എല്ലാവരും തന്നെ ഔദ്യോഗികമായി ഇന്നും നാളെയുമായി പ്രചാരണം ആരംഭിക്കും.

കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (യുഡിഎഫ്), റെജി സഖറിയ (എല്‍ഡിഎഫ്), എം.എസ്. കരുണാകരന്‍ (ബിജെപി), പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി (യുഡിഎഫ്), ജെയ്ക്ക് സി. തോമസ് (എല്‍ഡിഎഫ്), ജോര്‍ജ് കുര്യന്‍ (ബിജെപി), പാലാ- കെ.എം. മാണി (യുഡിഎഫ്), മാണി സി. കാപ്പന്‍ (എല്‍ഡിഎഫ്), ഏറ്റുമാനൂര്‍- തോമസ് ചാഴികാടന്‍ (യുഡിഎഫ്), സുരേഷ് കുറുപ്പ് (എല്‍ഡിഎഫ്) എ.ജി. തങ്കപ്പന്‍ (ബിഡിജെഎസ്), പൂഞ്ഞാര്‍- ജോര്‍ജ്കുട്ടി ആഗസ്തി (യുഡിഎഫ്), പി.സി. ജോസഫ് (എല്‍ഡിഎഫ്) പി.സി. ജോര്‍ജ് (ജനപക്ഷ സ്ഥാനാര്‍ഥി), എം.ആര്‍. ഉല്ലാസ് (ബിഡിജെഎസ്) കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ് (യുഡിഎഫ്), വി.ബി. ബിനു (എല്‍ഡിഎഫ്), ചങ്ങനാശേരി- സി.എഫ്. തോമസ് (യുഡിഎഫ്), ഡോ. കെ.സി. ജോസഫ് (എല്‍ഡിഎഫ്) ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ (ബിജെപി) വൈക്കം- എ. സനീഷ്കുമാര്‍ (യുഡിഎഫ്), സി.കെ. ആശ (എല്‍ഡിഎഫ്) എന്‍.കെ. നീലകണ്ഠന്‍ (ബിഡിജെഎസ്), കടുത്തുരുത്തി- മോന്‍സ് ജോസഫ് (യുഡിഎഫ്), സ്കറിയ തോമസ് (എല്‍ഡിഎഫ്), സ്റ്റീഫന്‍ ചാഴികാടന്‍ (കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം) എന്നിവരാണു ജില്ലയില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥികള്‍.

കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയ്ക്കു നിര്‍ണായക സ്വാധീനമുള്ള കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാലായില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയില്‍ പി.സി. തോമസ് വിഭാഗത്തിനാണു സീറ്റ് നല്കിയിരിക്കുന്നത്.

Related posts