ഒറ്റപ്പാലം: അംഗീകാരമില്ലാത്ത 200 സ്കൂളുകള്‍ ജില്ലയില്‍ അടച്ചുപൂട്ടാന്‍ തീരുമാനം. ബാലാവകാശ കമ്മീഷനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സ്കൂളുകളില്‍ നിന്നും പിഴ ചുമത്തിയാകും അടച്ചുപൂട്ടുക.
സര്‍ക്കാര്‍ ഈ നിര്‍ദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും സ്ഥിരീകരിച്ചു. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളുടെ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്. പാലക്കാട് ജില്ലയില്‍ ഇരുന്നൂറിലധികം സ്കൂളുകള്‍ ഇത്തരത്തില്‍ ഉണ്ടെന്നാണ് കണക്ക്. അതേസമയം അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളധികവും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതാണ് തുടര്‍നടപടികള്‍ വൈകുന്നതിന് മുഖ്യകാരണം.
സ്കൂളുകള്‍ തുറക്കുന്നതിനു മുമ്പു തന്നെ അംഗീകാരമില്ലാത്ത സ്കൂളുകള്‍ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. ഇവയ്ക്ക് അടച്ചുപൂട്ടല്‍ നോട്ടീസും നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും കല്‍പ്പിക്കാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. കുടുസു മുറികൡ വായുസഞ്ചാരം പോലുമില്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. ഹൈസ്കൂള്‍ തലം വരെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഇത്തരത്തിലുണ്ടെന്നാണ് കണ്ടെത്തല്‍.
മൂത്രപ്പുരയും കുടിവെള്ളം വരേയും ഇത്തരം സ്കൂളുകളിലില്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം കുട്ടികളുടെ കയ്യില്‍ നിന്നും വന്‍തുകയാണ് ഫീസിനത്തില്‍ ഇവ ഈടാക്കുന്നത്. പരീക്ഷകളും പാഠ്യേതര പ്രവര്‍ത്തനങ്ങളുമെല്ലാം തോന്നിയ പോലെയാണ് ഇവര്‍ നടത്തിവരുന്നത്. സ്കൂളുകള്‍ അടച്ചുപൂട്ടുന്നതോടെ ഇവിടുത്തെ അധ്യാപകരുടെ കാര്യമാണ് കഷ്ടത്തിലാകുക. കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഈ സ്കൂളുകൡല അധ്യാപകര്‍.