ആലുവ: ജിഷ കൊലക്കേസ് പ്രതിയെ ആലുവ പോലീസ് ക്ലബില്‍ എത്തിച്ചു. പാലക്കാട് അതിര്‍ത്തിയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് പകല്‍ തൃശൂരിലെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. കുറ്റം സമ്മതിച്ച ശേഷമാണ് മൂന്ന് വാഹനങ്ങളുടെ അകമ്പടിയില്‍ പ്രതിയെ ആലുവ പോലീസ് ക്ലബില്‍ എത്തിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി ബി.സന്ധ്യ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബില്‍ പ്രതിയെ വീണ്ടും ചോദ്യം ചെയ്യും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിലവില്‍ മുംബൈയിലാണ്. അദ്ദേഹം വൈകിട്ടോടെ എത്തിയ ശേഷമാവും പ്രതി പിടിയിലായിയെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുക.
പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ആലുവ പാലസില്‍ തടിച്ചുകൂടിയത്. കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിരുന്നു. പ്രതിയുടെ വാഹനം പോലീസ് ക്ലബിലേക്ക് കയറിയപ്പോള്‍ ആളുകള്‍ കൂകിവിളിച്ചു.