ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മാ​യ ഫെ​യ്സ് ഷീ​ല്‍​ഡുമായി കെ​പ്ല​ര്‍ റോ​ബോ​ട്ടി​ക്സ്


പ​ത്ത​നം​തി​ട്ട: ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മാ​യ 5000 ഫെ​യ്സ് ഷീ​ല്‍​ഡു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ കെ​പ്ല​ര്‍ റോ​ബോ​ട്ടി​ക്സി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ പ​ച്ച​ക്കൊ​ടി. കോ​വി​ഡ് 19 ചി​കി​ത്സ​യ്ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ധ​രി​ക്കു​ന്ന പി​പി​ഇ കി​റ്റി​നൊ​പ്പം ഉ​പ​യോ​ഗി​ക്കു​ന്ന മു​ഖാ​വ​ര​ണ​മാ​ണ് ഫെ​യ്സ് ഷീ​ല്‍​ഡ്.

ഒ​എ​ച്ച​പി ഷീ​റ്റ്, പി​എ​ല്‍​എ മെ​റ്റീ​രി​യ​ല്‍ എ​ന്നി​വ കൊ​ണ്ട് ത്രീ ​ഡി പ്രി​ന്റിം​ഗി​ലൂ​ടെ നി​ര്‍​മി​ക്കു​ന്ന ഫെ​യ്സ് ഷീ​ല്‍​ഡു​ക​ള്‍ ഭാ​രം കു​റ​ഞ്ഞ​തും ഇ​ലാ​സ്റ്റി​ക് ബാ​നറു​ക​ളി​ല്ലാ​തെ അ​നാ​യാ​സം ധ​രി​ക്കാ​നും അ​ണു​വി​മു​ക്ത​മാ​ക്കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും.

ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ കെ.​എ​സ് ജി​ഷ്ണു​വും കൂ​ട്ടു​കാ​രാ​യ അ​തു​ല്‍ ച​ന്ദ്ര​സേ​ന​ന്‍, ആ​ല്‍​വി​ന്‍ എം. ​കു​ര്യ​ന്‍, പി. ​ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തു​ട​ങ്ങി​യ കെ​പ്ല​ര്‍ റോ​ബോ​ട്ടി​ക്സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യോ​ജി​ച്ചാ​ണ് ആ​വ​ശ്യ​മാ​യ ഫെ​യ്സ് ഷീ​ല്‍​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.

ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മാ​യ 5000 ഫെ​യ്സ് ഷീ​ല്‍​ഡ് പ്രാ​ഥ​മി​ക​മാ​യി നി​ര്‍​മി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി. 10 മെ​ഷീ​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് 400 ഫെ​യ്സ് ഷീ​ല്‍​ഡു​ക​ള്‍ ആ​ണ് ദി​വ​സേ​ന നി​ര്‍​മി​ക്കു​ക.

Related posts

Leave a Comment