ജീത്തു റായിക്കു ലോകകപ്പ് സ്വര്‍ണം

SP-CUPബാങ്കോക്ക്: ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ ജീത്തു റായിക്കു സ്വര്‍ണം. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജീത്തുവിന്റെ സുവര്‍ണനേട്ടം. ഒളിമ്പിക് ചാമ്പ്യന്‍ പാംഗ് വീയെ മറികടന്നാണ് നേട്ടത്തിലെത്തിയെന്നത് ഇരട്ടിമധുരം പകരുന്നു. പരിക്കുമൂലം ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം ഷൂട്ടിംഗ് റേഞ്ചിലെത്തിയ ജീത്തു ഫൈനലില്‍ 191.3 പോയിന്റ് നേടിയപ്പോള്‍ ചൈനയുടെ പാംഗിന്റെ സമ്പാദ്യം 186.5 പോയിന്റിലൊതുങ്ങി. റിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയ താരങ്ങളിലൊരാളാണ് ജീത്തു. മറ്റൊരു ഇന്ത്യന്‍ താരം പ്രകാശ് നഞ്ചപ്പയ്ക്കു 17-മാതെത്താനേ സാധിച്ചുള്ളു.

Related posts