തെരഞ്ഞെടുപ്പു കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുത്! ‘പിഎം മോദി’ക്കും നമോ ടിവിക്കും തെരഞ്ഞെടുപ്പു കമ്മീഷന്റെ പൂട്ട്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത ക​ഥ പ​റ​യു​ന്ന പി​എം മോ​ദി എ​ന്ന ചലച്ചിത്ര​ത്തി​നും ന​മോ ടി​വി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യും വ​രെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. ഇ​തേ വി​ല​ക്ക് ന​മോ ടി​വി​ക്കും ബാ​ധ​ക​മാ​ണ്. 24 മ​ണി​ക്കൂ​റും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും മാ​ത്രം സം​പ്രേ​ഷ​ണം ചെ​യ്യുന്ന സ്വ​കാ​ര്യ ടി​വി ചാ​ന​ലാണു ന​മോ ടി​വി. ഇ​തി​ലൂ​ടെ​യും മോ​ദി​യു​ടെ ജീ​വ​ച​രി​ത്ര സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കുന്നതിനാണു വിലക്ക്.

സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യി​രു​ന്ന ഹ​ർ​ജി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണോ എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നാ​ണു പ​രി​ഗ​ണി​ക്കേ​ണ്ട​ത് എ​ന്നാ​ണു പ​റ​ഞ്ഞ​ത്.

പി​എം മോ​ദി ഇ​ന്നു റി​ലീ​സ് ചെ​യ്യാ​നാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​നം. ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലേ​ക്കു​ള്ള യാ​ത്ര വ​രെ​യു​ള്ള ജീ​വി​ത​മാ​ണ് സി​നി​മ​യി​ൽ വി​വ​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്ത്, ഉ​ത്ത​രാ​ഖ​ണ്ഡ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പി​എം മോ​ദി​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. മോ​ദി​യു​ടെ രാഷ്‌ട്രീയ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം വ​രെ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ ശി​ൽ​പി​ക​ളും പ​റ​യു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കും മു​ൻ​പാ​യി സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നാ​യി​രു​ന്നു അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ നീ​ക്കം. വി​വേ​ക് ഒ​ബ്റോ​യി മോ​ദി​യാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ബോ​മ​ൻ ഇ​റാ​നി, മ​നോ​ജ് ജോ​ഷ്, സ​റീ​ന വ​ഹാ​ബ്, ബ​ർ​ഖ ബി​ഷ്ട്, ദ​ർ​ശ​ൻ റ​വാ​ൽ, അ​ക്ഷ​ദ് ആ​ർ സ​ലൂ​ജ, സു​രേ​ഷ് ഒ​ബ്റോ​യ്, അ​ഞ്ച​ൻ ശ്രീ​വാ​സ്ത​വ്, രാ​ജേ​ന്ദ്ര ഗു​പ്ത, യ​തി​ൻ കാ​ര്യേ​ക്ക​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര​റാ​വു​വി​ന്‍റെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ഉ​ദ്യ​മ സിം​ഹ, ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ.​ടി. രാ​മ​റാ​വു​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ല​ക്ഷ്മി​യു​ടെ എ​ൻ​ടി​ആ​ർ എ​ന്നീ സി​നി​മ​ക​ളും വോ​ട്ടെ​ടു​പ്പു ക​ഴി​യും​വ​രെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു ക​മ്മീ​ഷ​ൻ വി​ല​ക്കി.

Related posts