ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചോറോട് പഞ്ചായത്തിനെ മാതൃകയാക്കണം: മുല്ലപ്പള്ളി

kkd-mullapally-ramachandranവടകര: മാരക രോഗങ്ങള്‍ പിടിപെട്ടും അപകടത്തില്‍പെട്ടും വാര്‍ധക്യസഹജമായ അസുഖങ്ങളാലും കിടപ്പിലാകുന്നവരെ പരിചരിക്കുന്ന കാര്യത്തില്‍ ചോറോട് പഞ്ചായത്ത് മാതൃകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററിന് എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നളിനി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.എല്‍. സരിത ആംബുലന്‍സിന്റെ താക്കോല്‍ ഏറ്റുവാങ്ങി. സി.കെ.നാണു എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കിടപ്പുരോഗികള്‍ക്കുള്ള കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

കോറോത്ത് മാതയുടെ സ്മരണക്കായുള്ള വീല്‍ചെയര്‍ ജില്ലാ പഞ്ചായത്തംഗം കെ.കെ.രാജന്‍ നല്‍കി. ഡോ:പി.സുരേഷ്ബാബു, കെ.കെ.തുളസി, വി.സി.ജമീല, പി.രേവതി, സതീശന്‍ കുരിയാടി, ടി.എം.രാജന്‍, പുത്തൂര്‍ അസീസ്, കെ.എം.നാരായണന്‍, ആര്‍.സത്യന്‍, എ.എം.രാജീവന്‍, ഇ.ശ്രീധരന്‍, കെ.കെ.സദാശിവന്‍, വി.പി.രാജന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം.അസീസ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.സുനില നന്ദിയും പറഞ്ഞു.

Related posts