മുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജിന് ജോയ് ആലുക്കസ് ഫൗണ്ടേഷന്റെ സ്‌നേഹോപഹാരം വീണ്ടും. 35 ലക്ഷം രൂപ ചിലവഴിച്ച് ആശുപത്രി വാര്‍ഡിന്റെ നവീകരണം ഫൗണ്ടേഷന്‍ നടത്തുകയാണ്. പുതിയ ആശുപത്രിയിലെ ഒന്നാം വാര്‍ഡായ പ്രസവ-സ്ത്രീരോഗ വിഭാഗം വാര്‍ഡാണ് ഏറ്റവും പുതിയ രീതിയില്‍ നവീകരിക്കുന്നത്. നേരത്തെ 45 ലക്ഷം രൂപ ചിലവഴിച്ച് രണ്ടാം വാര്‍ഡ് നവീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രികളെ പോലും വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് അന്ന് ഈ വാര്‍ഡില്‍ ഒരുക്കിയത്. ചെറിയ ബ്ലോക്കുകളായി തിരിച്ച വാര്‍ഡില്‍ രോഗികള്‍ക്ക് ടിവ കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
രണ്ടു മാസമായി ഒന്നാം വാര്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ മുപ്പതോളം തൊഴിലാളികള്‍ നടത്തിവരികയാണ്. ഗര്‍ഭിണികളുടെ വാര്‍ഡായതിനാല്‍ സ്വകാര്യതയ്ക്ക് വേണ്ടി വാര്‍ഡിനെ വിവിധ മുറികളായി വിഭജിച്ചിട്ടുണ്ട്. പുതിയ കട്ടിലുകളും ലൈറ്റുകളും ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ളതും മൂട്ടശല്യമുള്ളതുമായ കിടക്കകകള്‍ക്ക് പകരം പുതിയ കിടക്കകള്‍ എല്ലാ കട്ടിലുകളിലും ഒരുക്കിയിട്ടുണ്ട്. ഗ്രൈനൈറ്റും മാര്‍ബിളുമിട്ട് നിലം മനോഹരമാക്കാന്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ തയ്യാറാണെങ്കിലും ഗര്‍ഭിണികളുടെ സുരക്ഷ കണക്കിലെടുത്ത് അവ ഒഴിവാക്കി. മിനുസമുള്ള നിലത്ത് ചിലപ്പോള്‍ വഴുതി വീഴാനന്‍ സാധ്യതയുള്ളതിനാലാണ് ഇത് വേണ്ടെന്ന് വെച്ചത്. പകരം നിലം പോളിഷ് ചെയ്യും.
ടോയ്‌ലെറ്റുകളില്‍ പുതിയ ക്ലോസെറ്റുകള്‍ സ്ഥാപിക്കുന്നതും ടൈലുകള്‍ പതിക്കുന്നതുമായ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. എല്ലാ മുറികളിലും ടിവികള്‍ വേണമെന്ന നിര്‍ദ്ദേശം ആശുപത്രി അധികൃതര്‍ മുന്നോട്ടു വെച്ചിട്ടുണ്ടെങ്കിലും ടിവികള്‍ക്ക്പ കരം വലിയ എല്‍ഇഡി ടിവി സ്ഥാപിച്ച് അതിലൂടെ നിരന്തരം ആരോഗ്യപരിപാലന രംഗത്ത് അമ്മമര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് വാര്‍ഡ് തുറന്നുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍. പോരായ്മകളും പ്രാരാബ്ധങ്ങളും കൊണ്ട് രോഗികള്‍ ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി രോഗികള്‍ക്ക് ശുചിത്വമുള്ള ആശുപത്രിവാസം സാധ്യമാക്കി പുതിയ മാതൃകയാവുകയാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍.