ജോര്‍ജ് കുടുങ്ങും! അമിറുള്‍ ഇസ്‌ലാം കടന്നു കളഞ്ഞ വിവരം ലോഡ്ജ് ഉടമ ജോര്‍ജ് പോലീസിനെ അറിയിച്ചില്ല; ലോഡ്ജ് ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തേക്കും

GEORGEകൊച്ചി: ജിഷയുടെ കൊല നടന്ന A-VDVG ലോഡ്ജില്‍നിന്ന് അമിറുള്‍ ഇസ്‌ലാം കടന്നു കളഞ്ഞ വിവരം ലോഡ്ജ് ഉടമ ജോര്‍ജ് പോലീസിനെ അറിയിച്ചിരുന്നില്ല.    ഇത് പ്രതിയിലേക്ക് എത്തുന്നതു വൈകാന്‍ കാരണമായി. ലോഡ്ജില്‍  കുറെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കിലും ആരുടെയും പേരുവിവരങ്ങള്‍ ശേഖരിച്ചിരുന്നില്ല. ഒരാളുടെ പേരില്‍ മുറിയെടുത്തു നിരവധി പേര്‍ ഇവിടെ വന്നു താമസിക്കുന്നു.

വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ വിവരങ്ങള്‍ കര്‍ശനമായി ശേഖരിക്കണമെന്നിരിക്കെ കെട്ടിടം ഉടമ ഇത് ചെയ്യാതിരുന്നതു വീഴ്ചയാണെന്നു പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു. ലോഡ്ജില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ചവരുത്തിയ ലോഡ്ജ് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തേക്കും.

Related posts