ഞാന്‍ ദക്ഷിണേന്ത്യക്കാരി: കാജല്‍

kajal030616മുംബൈയില്‍ ജനിച്ചുവളര്‍ന്ന പഞ്ചാബി പെണ്‍കുട്ടിയായ കാജല്‍ അഗര്‍വാള്‍ മനസുകൊണ്ട് ഒരു പറയുന്നു താനൊരു ദക്ഷിണേന്ത്യക്കാരിയാണെന്ന്.  ആദ്യംമുതല്‍ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചു വന്നതിനാല്‍ ഇവിടുള്ള ചിത്രങ്ങളോടാണ് കൂടുതല്‍ അടുപ്പം. ബോളിവുഡും ടോളിവുഡും സ്വന്തം മക്കളെപ്പോലെയാണ് അതില്‍ പ്രിയപ്പെട്ടതേതെന്ന് പറയാന്‍ കഴിയില്ലായെന്നും കാജല്‍ പറയുന്നു.

ബോളിവുഡിലെപ്പോലെയല്ല, ഇവിടുള്ള ആരാധകര്‍ കൂടുതല്‍ സ്‌നേഹമുള്ളവരാണ്. അവര്‍ക്ക് ഒരു അഭിനേതാവിനെ ഇഷ്ടമായാല്‍ അവരുടെ എത്ര ചിത്രങ്ങള്‍ പരാജയമായാലും അവര്‍ ആ അഭിനേതാവിനെ സ്‌നേഹിക്കും. എന്നാല്‍ ഹിന്ദിയില്‍ ഒരു അഭിനേതാവിന്റെ ചിത്രം പരാജയമായാല്‍ അവര്‍ ഉടനെ അത് പോകട്ടെയെന്നു പറയും- ദക്ഷിണേന്ത്യന്‍ ആരാധകരെ വാനോളം പുകഴ്ത്തി കാജല്‍ പറയുന്നു. ഇപ്പോള്‍ വിക്രമിനും ജീവയ്ക്കുമൊപ്പം രണ്ടു തമിഴ് ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക യാണ് താരം. ഉടന്‍ തന്നെ റാണാ ദഗുപതിക്കൊ പ്പമുള്ള തെലുങ്കു ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. രണ്‍ദീപ് ഹൂഡയ്ക്ക് ഒപ്പംദോ ലഫ്‌സോംഗ് കി കഹാനി എന്ന ചിത്രത്തില്‍ കാഴ്ച ശക്തിയില്ലാത്ത പെണ്‍കുട്ടിയായാണ് കാജല്‍ അഭിനയിക്കുന്നത്.

Related posts