അടൂര്‍: പറക്കോട് ടിബി ജംഗ്ഷ ന്‌സമീപമുളള ടാര്‍മിക്‌സിംഗ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. സമരം നഗരസഭാ കൗണ്‍സിലര്‍ അലാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രനാഥടാഗോര്‍ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി പറക്കോട് അന്‍സാരി, നിരപ്പില്‍ അഷറഫ്, ഗോപി, ചന്ദ്രന്‍പിളള, പ്രഭാകരന്‍, അജയകുമാര്‍, ധനീഷ്, ബഷീര്‍, എസ്.ബിനു എന്നിവര്‍ പ്രസംഗിച്ചു. നിരവധിസ്ത്രീകളും സമരത്തില്‍ പങ്കെടുത്തു.
എംസിറോഡിന്റെ നിര്‍മാണത്തിനായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറക്കോട്ട് പ്ലാന്റ് നിര്‍മിച്ചത്. റോഡ്‌നിര്‍മാണം പൂര്‍ത്തീകരിച്ച് പതിബെല്‍ പ്ലാന്റ്‌വിട്ടു. തുടര്‍ന്ന് മറ്റ് റോഡുകളുടെ പണികള്‍ക്കായി മാറി മാറി കരാറുകാര്‍ ഇവിടെതന്നെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുകയായിരു ന്നു. ഇപ്പോള്‍ പത്തനാപുരം മണ്ഡല ത്തിലെ റോഡ് നിര്‍മാണത്തിനുളള ടാര്‍ മിക്‌സ് ചെയ്ത് കൊണ്ടുപോകുന്നത് ഇവിടെനിന്നാണ്. പ്ലാന്റ്പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ സമീപവാസികള്‍ കതകും ജനാല യും അടച്ച് വീടിനുളളില്‍ കഴിയേണ്ട അവസ്ഥയാണ്.
കാറ്റിന്റെ ഗതിയനു സരിച്ച് പുക വിവിധ ദിശകളിലേക്ക് വ്യാപിക്കും. ചിലനേരം അസഹ്യമായ ഗന്ധവും ഉണ്ട്. പുകയും ദുര്‍ഗന്ധവും കാരണം പ്രദേശവാസി കള്‍ക്ക് ശ്വാസംമുട്ടലും തുമ്മലും സമീപവാസികള്‍ക്ക് ശരീരത്ത് ചൊറിച്ചിലും അനുഭവപ്പെടുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.