ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു

TCR-ACCIDENTചങ്ങരംകുളം: എടപ്പാള്‍ കണ്ടനകത്ത് ഉത്സവഘോഷയാത്രയ് ക്കിടയിലേക്ക് മണ്ണ് കയറ്റിയ ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂതൂര്‍ തിരുവാണിയൂര്‍ സ്വദേശികളായ കല്ലുപറമ്പില്‍ അച്ചുതന്റെ മകന്‍ ബിനേഷ് (22), കല്ലുപറമ്പില്‍ അപ്പുണ്ണിയുടെ ഭാര്യ അമ്മു (55) എന്നിവരാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ മൂന്നിന് കണ്ടനകം ആനക്കര റോഡില്‍ പാലപ്ര യൂണിയന്‍ ഷെഡിന് സമീപത്താണ് സംഭവം. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ പാതിരാത്താലം ചടങ്ങിന് പോവുകയായിരുന്നവര്‍ക്കു നേരെ ലോറി പാഞ്ഞുകയറുകയായിരുന്നു. ചേകനൂരില്‍ കുന്നിടിച്ച് മണ്ണ് കൊണ്ടുപോകുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്.അപകടത്തില്‍ രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം കുന്നംകുളത്തെയും പൊന്നാനിയിലെയും സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊന്നാനി പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related posts