തിരുവനന്തപുരം: ടെലിഫിലിം സംവിധായകന്‍ സാബിന്‍ ജോണ്‍ വധക്കേസിലെ പ്രധാന പ്രതികളായ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. സംഭവവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന കുന്നുകുഴി സ്വദേശികളായ റോബിന്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ മണവാളക്കുറിച്ചിയില്‍ നിന്നാണു റോബിനെ കസ്റ്റഡിയില്‍ എടുത്തത്. കിരണിനെ നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കസ്റ്റഡിയില്‍ എടുത്തു.
മറ്റു പ്രതികളും ഉടന്‍ തന്നെ പിടിയിലാകുമെന്നു മ്യൂസിയം പോലീസ് അറിയിച്ചു. സാബിന്‍ ജോണിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപിച്ചു മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കന്റോണ്‍മെന്റ് എസിപി സെയ്ഫുദീന്‍ എത്തി നടത്തിയ ചര്‍ച്ചയ്‌ക്കോടുവിലാണു ഉപരോധം അവസാനിപ്പിച്ചത്. പ്രതികളെ എത്രയും വേഗം പിടികൂടാമെന്നു എസിപി ഉറപ്പു നല്‍കിയിരുന്നു.