ട്രെയിനില്‍ കഞ്ചാവ് കടത്തിയ ചിങ്ങവനം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍

KTM-ARREST1കൊട്ടാരക്കര: ട്രെയിനില്‍ കഞ്ചാവ് കടത്തിയ ചിങ്ങവനം സ്വദേശികള്‍ പോലീസ് പിടിയില്‍. ചിങ്ങവനം തിരുവാതിര ‘ഭവനില്‍ മൊട്ടബിനു എന്ന ബിനു(34), എസ് പുരം ആലപ്പാട്ട് വീട്ടില്‍ രഞ്ജിത്(21) എന്നിവരാണ് ആന്റിനര്‍ക്കോട്ടിക്ക് സംഘത്തിന്റെ  പിടിയിലായത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു. ട്രെയിനില്‍ കഞ്ചാവ് എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് റൂറല്‍ പോലീസിലെ ആന്റിനര്‍ക്കോട്ടിക്ക് സംഘം കുറച്ചുദിവസമായി ഇവിടം നിരീക്ഷിച്ചുവരികയായിരുന്നു. സംശയാസ്പദമായി കണ്ടെത്തിയ ഇവരെ പിടികൂടുകയായിരുന്നു. സംഘത്തിലെ പ്രധാനിയായ ബിനു ഇരുപതോളം മോഷണക്കേസുകളിലും നിരവധി കഞ്ചാവു കേസുകളിലും പ്രതിയാണെന്ന് പോലീസ് പറയുന്നു.

Related posts