അതിനുള്ള എല്ലാ യോഗ്യതകളും എനിക്കുണ്ട്! പ്രധാനമന്ത്രിയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ഒരു മാസമായി സമരം ചെയ്യുന്ന യുവതി പറയുന്നതിങ്ങനെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ജന്തര്‍ മന്ദറിന് മുന്നില്‍ നാല്‍പ്പതുകാരിയുടെ വ്യത്യസ്തമായ സമരം. ജയ്പൂര്‍ സ്വദേശിനി ഓം ശാന്തി ശര്‍മയാണ് സമരവുമായി ജന്തര്‍ മന്തിറിന് മുന്നിലുള്ളത്. സെപ്റ്റംബര്‍ എട്ടാതിയതി മുതല്‍ ആരംഭിച്ച സമരം ഇതുവരെയും അവസാനിപ്പിച്ചിട്ടില്ല. തന്റെ മാനസിക നിലയ്ക്ക് തകരാറൊന്നുമില്ലെന്നും പ്രധാനമന്ത്രി ഒറ്റയ്ക്കാണെന്നും അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നുമാണ് സമരത്തെക്കുറിച്ച് ചോദിക്കുന്ന നാട്ടുകാരോടും മാധ്യമങ്ങളോടും ശാന്തി പറയുന്നത്. കേള്‍ക്കുന്നവരെല്ലാം എന്റെ ആവശ്യം കേട്ട് ചിരിക്കും. അതെനിക്കുറപ്പാണ്. മോദിജിയോട് എനിക്ക് ബഹുമാനമാണ്.

മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്‌കാരം ചെറുപ്പം മുതല്‍ തന്നെ പഠിപ്പിക്കുന്നില്ലേ. അതുതന്നെയാണിപ്പോള്‍ ഞാനും ചെയ്യാനാഗ്രഹിക്കുന്നത്. ശാന്തയായി ശാന്തി പറയുന്നു. വിവാഹമോചിതയാണ് ഓം ശാന്തി. ആദ്യവിവാഹത്തില്‍ ഒരു മകളുമുണ്ട്. സമ്പത്തിനുവേണ്ടിയോ പ്രശസ്തിയ്ക്കുവേണ്ടിയോ അല്ല താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും പറയുന്ന അവര്‍ തന്റെ സാമ്പത്തിക നില വളരെയധികം ഭദ്രമാണെന്നും വെളിപ്പെടുത്തുന്നു. ജയ്പൂരില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായിട്ടുണ്ട്. അവയില്‍ കുറച്ച് വില്‍ക്കാനും മോദിയ്ക്കായി വിലയേറിയ ഒരു സമ്മാനം വാങ്ങാനുമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് ശാന്തി പറയുന്നത്. ആരൊക്കെ നിരുത്സാഹപ്പെടുത്തിയാലും പ്രധാനമന്ത്രി തന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നതുവരെ ഇവിടെ സമരം തുടരുമെന്നാണ് ശാന്തി പറയുന്നത്. ജന്തര്‍ മന്ദറില്‍ നിന്ന് മറ്റൊരിടത്തേയ്ക്ക് സമരം മാറ്റണമെന്ന് ദേശീയ ഹരിത ട്രെബ്യൂണല്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും സ്ഥാനം മാറാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ശാന്തി പറയുന്നത്.

Related posts