ട്രെയിനില്‍ മോഷണശ്രമം; യുവാവ് അറസ്റ്റില്‍

klm-arrestകൊല്ലം: ട്രെയിനില്‍ യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.  മലപ്പുറം തിരൂര ങ്ങാടി കൊടുങ്ങിയില്‍ നരിമടയ്ക്കലില്‍ സിറാജുദീന്‍(36) ആണ് അറസ്റ്റിലായത്. ഇന്നലെ തിരുവനന്തപുരത്തേക്ക് വന്ന മലബാര്‍ എക്‌സ്പ്രസ് കോട്ടയത്ത് എത്തിയപ്പോഴാണ് ഉല്ലാസ് എന്നയാളുടെ ബാഗാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.  തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ തടഞ്ഞുവച്ചു. ട്രെയിന്‍ കൊല്ലത്തെത്തിയപ്പോള്‍ ഉല്ലാസ് നല്‍കിയ പരാതിയെതുടര്‍ന്ന് റെയില്‍വേ പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts