ഡല്‍ഹി സര്‍ക്കാരിന് അധികാരമില്ല; കാര്യങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണറോടു ചോദിക്കൂ: കേജരിവാള്‍

kejarivalന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ചിക്കുന്‍ഗുനിയ പടരുന്നതിന് കേന്ദ്രത്തെയും ഗവര്‍ണറെയും കുറ്റപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടോ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനോടോ ചോദിക്കണമെന്നാണ് കേജരിവാള്‍ ട്വീറ്റ് ചെയ്തത്. ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ ഭരണചുമതല ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. കൂടാതെ, കേജരിവാളിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍ വിലക്കിടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് കേജരിവാളിന്റെ കൈയൊഴിയല്‍.

സര്‍ക്കാരായി സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ എവിടെയാണ്..? മൂന്നു മേയര്‍മാരും ഏഴ് എംപിമാരും 272 കൗണ്‍സിലര്‍മാരും എവിടെയാണ്..? അവര്‍ പ്രതിഷേധങ്ങളില്‍ വ്യാപൃതരാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു പേന വാങ്ങിക്കാന്‍ പോലുമുള്ള അധികാരമില്ല. ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രധാനമന്ത്രിയുമാണ് അധികാരം കൈയാളുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഗവര്‍ണര്‍ വിദേശത്താണ്. കാര്യങ്ങള്‍ അവരോട് ചോദിക്കൂ- ഡല്‍ഹി മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ശസ്ത്രക്രിയക്കായി കേജരിവാള്‍ ബംഗളുരുവിലാണ്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നും ഡല്‍ഹിയിലില്ല. ചിക്കുന്‍ഗുനിയ പടരുന്ന അവസ്ഥയില്‍ ഡല്‍ഹി സര്‍ക്കാരിനെ കുറ്റപ്പെടുത്തി വരുന്ന റിപ്പോര്‍ട്ടുകളെ പ്രതിരോധിച്ചാണ് കേജരിവാളിന്റെ ട്വീറ്റ്.മുനിസിപ്പല്‍ കോര്‍പറേഷന്റെ മൂന്നു വിഭാഗങ്ങളും കൊതുകുനിവാരണത്തിനായി ഈ വര്‍ഷം ഫോഗിംഗ് നടത്തിയിട്ടില്ലെന്ന് ഡല്‍ഹി ജലവിഭവ വകുപ്പുമന്ത്രി കപില്‍ മിശ്ര പറഞ്ഞു.

Related posts