തത്കാലം ബോളിവുഡിലേക്കില്ലെന്നു തമന്ന

tamannaബോളിവുഡിലേക്ക് അവസരം ലഭിച്ചിട്ടും തത്കാലം സമയമില്ലെന്നു പറഞ്ഞ് ഒഴിവാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സുന്ദരി തമന്ന. തെലുങ്കിലും തമിഴിലുമായി തിരക്കിലാണെന്നും രണ്ടു വര്‍ഷത്തേക്ക് ഡേറ്റ് ചോദിച്ച് വരരുതെന്നുമാണ് താരം അടുത്തിടെ തന്നെ സമീപിച്ച ഒരു ബോളിവുഡ് പ്രൊഡക്്ഷന്‍ കമ്പനിയെ അറിയിച്ചതത്രേ.  ബോളിവുഡില്‍ ചെറിയ വേഷമാണെങ്കില്‍ പോലും അതിനായി കാത്തിരിക്കുന്ന നായികമാര്‍ക്ക് തമന്നയുടെ നിലപാട് അമ്പരപ്പുണ്ടാക്കിയെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം തെന്നിന്ത്യന്‍ സിനിമകള്‍ക്കായി തമന്ന ഡേറ്റും നല്‍കുന്നുണ്ട്. ഇതാണ് താരം ബോളിവുഡില്‍ നിന്ന് അകലുകയാണെന്ന വിലയിരുത്തലില്‍ എത്തിച്ചിരിക്കുന്നത്. ഒരു ബോളിവുഡ് സിനിമയില്‍ നൃത്തരംഗത്ത് മാത്രം അഭിന യിക്കാന്‍ 75 ലക്ഷം രൂപ തമന്ന വാങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു.

എ.എല്‍. വിജയ് സംവിധാനം ചെയ്ത തൂത്തക് തൂത്തക് തൂത്തിയയാണ് തമന്നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം. പ്രഭുദേവ നായകനായ ചിത്രത്തില്‍ ഇരട്ട വ്യക്തിത്വമുള്ള നായികയായി തമന്നയുടെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. വിശാലിനൊപ്പം കത്തിസണ്ടെ, ചിമ്പുവിനൊപ്പം അന്‍പാതവന്‍ അസറാതവന്‍ അടങ്ങാതവന്‍, പ്രഭാസിനൊപ്പം ബാഹുബലി 2 തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊ ണ്ടിരിക്കുകയാണ് തമന്ന.

Related posts