എവിടെ തിരിഞ്ഞു നോക്കിയാലും പെണ്‍ക്കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുകയാണ്. പീഡനങ്ങള്‍ മുതല്‍ കൊലപാതകങ്ങള്‍ വരെയെത്തുന്നു ഇത്തരം അതിക്രമങ്ങള്‍. പെണ്‍ക്കുട്ടികള്‍ക്കു നേരെയുള്ള ഇത്തരം കടന്നു കയറ്റങ്ങള്ക്കേതിരെ പ്രതികരിക്കുന്നവര്‍ കുറവാണ്. ഒരു പെണ്‍ക്കുട്ടിയെ നിരവധി പേര് നോക്കിനില്ക്കുമ്പോള് ഒരാള്‍ ആക്രമിക്കുന്നു. ഇതു കുറച്ചുനേരം നോക്കിനിന്ന ബാലന് അയാളെ ആക്രമിക്കുന്ന ദൃശ്യം സോഷ്യമീഡിയായില് വൈറലാകുന്നു.
കാരട്ടെ മാസ്റ്റര്‍ ഡോജോ തന്റെ ശിഷ്യയ്ക്കു കിക്ക് ബോക്സിംഗിന്റെ അടവുകള്‍ പഠിപ്പിച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ ശിഷ്യയ്ക്കു മാസ്റ്ററുടെ ക്ലാസ് തിരെ ഇഷ്ടപ്പെടുന്നില്ലെന്നു ദൃശ്യങ്ങളില്‍ നിന്നു കാണാന്‍ സാധിക്കും. പരുക്കന്‍ അടവുകള്‍ പഠിപ്പിച്ചു കൊടുക്കുന്ന മാസ്റ്ററെ ശിഷ്യ പ്രതിരോധിക്കുന്നെങ്കിലും രക്ഷപ്പെട്ടാന്‍ സാധിക്കുന്നില്ല. ഈ സമയത്താണു മാസ്റ്റര്‍ക്കു നേരെ അപ്രതീക്ഷിതമായി ഒരു അക്രമണം ഉണ്ടായത്. ഹെല്‍മറ്റും ഗ്ലൗ ധരിച്ചെത്തിയ ഒരു കുട്ടി മാസ്റ്ററെ കിക്ക് ചെയ്യുന്നു. മാസ്റ്റര്‍ പഠിപ്പിക്കുന്നതു കണ്ടുകൊണ്ടിക്കുന്ന കുട്ടി ഓടിയെത്തിയാണു മാസ്റ്ററെ ആക്രമിക്കുന്നത്. മാസ്റ്ററെ കിക്ക് ചെയ്തതിനുശേഷം തിരികെ ഓടി പോകുന്നതും കാണാന്‍ സാധിക്കും. ഇതു കണ്ടു മാസ്റ്ററും മറ്റുള്ളവരും ചിരിയാണുണ്ടായത്. എന്തു മാസ്റ്റര്‍, എന്തു കാരാട്ടെ എത്ര നേരം നോക്കിനില്ക്കാന് സാധിക്കും ഒരു കൊച്ചു പെണ്‍ക്കുട്ടിയെ അക്രമിക്കുന്നത്. പ്രതികരിച്ചു പോകും. അല്ലാ പിന്നേ.
തന്നാല്‍ അവുന്നത്…….. പെണ്‍ക്കുട്ടിയെ രക്ഷിക്കാനായി കരാട്ടെ മാഷിനെ ആക്രമിക്കുന്ന ബാലന് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു
