തിരുവനന്തപുരം: ജിഷ വധക്കേസ് പോലീസിനു വെല്ലുവിളിയെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. പോലീസിന് ആധുനിക മുഖം നല്‍കുകയാണ് തന്റെ ലക്ഷ്യം. സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. തന്റെ കരിയറില്‍ അന്വേഷിച്ച കേസ് ഒന്നും തെളിയിക്കാതിരുന്നിട്ടില്ല. പോലീസിന്റെ കുറ്റാന്വേഷണം മികച്ച രീതിയിലാക്കും. തെളിയാതിരിക്കുന്ന പ്രധാന കേസുകളില്‍ എല്ലാം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
തന്റെ കരിയറില്‍ അന്വേഷിച്ച കേസ് ഒന്നും തെളിയിക്കാതിരുന്നിട്ടില്ല; ജിഷ വധക്കേസ് വെല്ലുവിളിയെന്നു ഡിജിപി
