തരഞ്ഞെടുപ്പ് :വ്യാജ മദ്യത്തിനെതിരെ എക്‌സൈസ് റെയ്ഡ് ശക്തമാക്കി

KLM-VATകരുനാഗപ്പളളി: തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യജമദ്യം വിതരണം നടത്തുന്നതിനായി കരുനാഗപ്പളളിയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതായി എക്‌സൈസിന് സൂചന ലഭിച്ചു.ഇതേ തുടര്‍ന്ന് കരുനാഗപ്പള്ളി എക്‌സൈസ് താലൂക്കില്‍ ചവറയിലും കരുനാഗപ്പള്ളിയിലും വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ക്ലാപ്പന പെരുമാന്തഴ വിനോദ് ഭവനത്തില്‍ സുരേന്ദ്രനെ അറസ്‌ററ് ചെയ്തു. ഇയാളുടെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ നിന്നും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തു.ചവറയിലെ വിവിധ സ്ഥലങ്ങളില്‍  വ്യജവാറ്റ് കയോലരങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതായും കരുനാഗപ്പള്ളിയില്‍ പള്ളിക്കലാറിന്റെ തീരപ്രദേശങ്ങളിലും ചില ചതുപ്പ് കേന്ദ്രങ്ങളിലും വ്യാജവാറ്റ് നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ എതിരെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.

Related posts