തര്‍ക്കം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരിടല്‍ നടന്നില്ല

KNR-AIRPORTകണ്ണൂര്‍: പരീക്ഷണപ്പറക്കലിനോടനുബന്ധിച്ചു കണ്ണൂര്‍ വിമാനത്താവളത്തിന്റെ നാമകരണ ചടങ്ങും നടക്കുമെന്നു കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനി (കിയാല്‍) അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പേരിടല്‍ നടന്നില്ല.     ആദ്യവിമാനം ഇറങ്ങുന്ന ചടങ്ങിനോടനുബന്ധിച്ചു പദ്ധതി പ്രദേശത്ത് വിമാനത്താവള കമ്പനിയുടെ ബോര്‍ഡ് യോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടക്കുമെന്നും പേര് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും ഉദ്ഘാടന ചടങ്ങില്‍ അതു പ്രഖ്യാപിക്കുമെന്നുമായിരുന്നു കിയാല്‍ അധികൃതര്‍ അറിയിച്ചിരുന്നത്.

നോട്ടീസിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പഴശിരാജാവ്, വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂരില്‍ വിമാനമിറക്കിയ ജെ.—ആര്‍.—ഡി. ടാറ്റ, മുന്‍മുഖ്യമന്ത്രിയും കണ്ണൂര്‍ സ്വദേശിയുമായ  കെ. കരുണാകരന്‍ തുടങ്ങിയവരുടെ പേരുകള്‍ ഇടണമെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പേരുകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്തതാണ് നാമകരണം മാറ്റിവയ്ക്കാന്‍ കാരണമെന്നാണു സൂചന. പേരിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിട്ടുണ്ടെന്നും അറിയുന്നു.

Related posts