താങ്ക് യു ചിമ്പു സാര്‍

simbu020716സംവിധായകന്‍ വിഘ്‌നേഷ് നടന്‍ ചിമ്പുവിന്റെ ആരാധകര്‍ക്ക് ഒരു കത്ത് എഴുതുകയുണ്ടായി. അടുത്തിടെ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന റെമോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോള്‍ വിഘ്‌നേഷ് നടത്തിയ പരാമര്‍ശം ചിമ്പു ഫാന്‍സിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്  ഒരു തുറന്ന കത്ത് വിഘ്‌നേഷ് ചിമ്പു ഫാന്‍സിനായി എഴുതിയത്.

“”സിനിമ മേഖലയിലേക്ക്  എനിക്കൊരു അവസരം തന്നത് ചിമ്പു സര്‍ തന്നെയാണ്. ആദ്യ ചിത്രത്തിന് ശേഷം പല തരത്തിലുള്ള പ്രശ്‌നങ്ങളെയും ജീവിതത്തില്‍ എനിക്ക് നേരിടേണ്ടി വന്നു. ചിമ്പു സാര്‍ ഉള്‍പ്പെടെ പലരും ആ അവസരത്തില്‍ എനിക്ക് ആശ്വാസവുമായി വന്നു. അതൊന്നും മറക്കില്ല”- വിഘ്‌നേഷ് എഴുതുന്നു.

റെമോ എന്ന ചിത്രത്തിലെ ഒരു പാട്ട് എഴുതിയത് വിഘ്‌നേഷാണ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധും. ഇന്ന് ഇവിടെ താന്‍ നില്‍ക്കുന്നത് അനിരുദ്ധ് കാരണമാണെന്ന് അന്ന് വിഘനേഷ് പറഞ്ഞിരുന്നു. ഇതാണ് ചിമ്പു ഫാന്‍സിനെ ചൊടിപ്പിച്ചത്. പഴയതൊന്നും മറക്കരുതെന്ന രീതിയില്‍ ചിമ്പു ഫാന്‍സ് വിഘ്‌നേഷിന് മുന്നറിയിപ്പും കൊടുത്തു. ഇതിനെ തുടര്‍ന്നാണ് ചിമ്പുവിന് നന്ദി അറിയിച്ച് വിഘ്‌നേഷ് തുറന്ന കത്ത് എഴുതിയത്. ചിമ്പുവും വിഘ്‌നേഷും തമ്മില്‍ മറ്റൊരു ബന്ധം കൂടിയുണ്ട്. നയന്‍സിന്റെ മുന്‍ കാമുകന്‍ ആണ് ചിമ്പുവെങ്കില്‍ ഇപ്പോഴത്തെ കാമുകന്‍ വിഘ്‌നേഷാണ്.

Related posts