തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം. മാണിയും ഇന്നു പത്രിക സമര്‍പ്പിക്കും

ktm-ministerകോട്ടയം: ജില്ലയിലെ രണ്ടു പ്രമുഖ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോട്ടയം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലാ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാനുമായ കെ.എം. മാണിയുമാണ് ഇന്നു പത്രിക സമര്‍പ്പിക്കുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാവിലെ 10.30ന് തിരുനക്കര ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയശേഷം കാല്‍നടയായി മിനി സിവില്‍ സ്‌റ്റേഷനിലെത്തി റിട്ടേണിംഗ് ഓഫീസറുടെ മുമ്പാകെയാണു ഉച്ചയ്ക്ക 12ഓടെ പത്രിക സമര്‍പ്പിക്കും. പ്രമുഖ യുഡിഎഫ് നേതാക്കള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുഗമിക്കുന്നുണ്ട്.

യുഡിഎഫ് പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്ക്കു സമീപത്തു നിന്നും പ്രകടനമായി മിനി സിവില്‍ സ്റ്റേഷനിലേക്കു പോകും. കെ.എം. മാണി രാവിലെ തന്നെ വീട്ടില്‍നിന്നും പുറപ്പെട്ടു പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ഓഫീസില്‍ എത്തി. തുടര്‍ന്ന് ഉച്ചയ്ക്കു 12നു കോട്ടയം കളക്ടറേറ്റിലെത്തിയാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Related posts