തുടര്‍ഭരണം കേരളത്തില്‍ സുനിശ്ചിതം: പി.പി. തങ്കച്ചന്‍

ekm-ppthankachanപെരുമ്പാവൂര്‍: യുഡിഎഫിന്റെ തുടര്‍ഭരണം കേരളത്തില്‍ സുനിശ്ചിതമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. അറയ്ക്കപ്പടി എസ്എന്‍ഡിപി ഹാളില്‍ സംഘടിപ്പിച്ച യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ ടി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ടി.എം. സക്കീര്‍ ഹുസൈന്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.യു. ഇബ്രാഹിം, വി.എച്ച്. മുഹമ്മദ്, ഡിസിസി ഭാരവാഹികളായ മനോജ് മൂത്തേടന്‍, വി.എം. ഹംസ, ഡാനിയേല്‍ മാസ്റ്റര്‍, എം.എം. അവറാന്‍, വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. മുക്താര്‍, മുസലിം ലീഗ് പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് സി.എ. അബ്ബാസ് ഹാജി, എസ്ടിയു മേഖല സെക്രട്ടറി ഷിബു മീരാന്‍, അബ്ദുള്ള കാരുവിള്ളി, കെ.എന്‍. സുകുമാരന്‍, അലി മൊയ്തീന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോജി ജേക്കബ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എല്‍ദോ മോസസ്, ഷിബി എല്‍ദോ, സുബൈദ, എം.എം. അഷറഫ് എന്നിവര്‍ സംസാരിച്ചു.

Related posts