കൊച്ചി: എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് നയിച്ച വാഹന പര്യടനത്തിന് തൃക്കണാര്വട്ടത്തും എളമക്കരയിലും ആവേശകരമായ സ്വീകരണം നല്കി. രാവിലെ ഭവന സന്ദര്ശനത്തോടെയായിêതുടക്കം. മണ്ഡലത്തിലെ ഭൂരിഭാഗം വീടുകളിലും സ്ഥാനാര്‍ഥി ഇതിനകം തന്നെ വോട്ട് അഭ്യര്‍ഥിച്ച് സന്ദര്‍ശനം നടത്തി. വൈകുന്നേരം നാലിന് പച്ചാളത്ത് നിന്ന് പര്യടനം ആരംഭിച്ചു. എമക്കര പ്രദേശത്ത് മികച്ച റോഡുകള്‍, സര്‍ക്കാര്‍ സ്കൂളിന് പുതിയ കെട്ടിടം, സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍, എളമക്കര പോലീസ് സ്റ്റേഷന് തുടങ്ങി ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്ത് നടപ്പിലക്കാന്‍ സാധിച്ചതായി ഹൈബി പറഞ്ഞു.
നാളെ എറണാകുളം നഗരത്തിലാണ് ഹൈബിയുടെ പര്യടനം. ഉച്ചകഴിഞ്ഞ് മൂന്നോടെ യുഡിഎഫ് ഇലക്ഷന് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് എറണാകുളം ടൗണ്‍ ഹാളിന് മുന്നില്‍ കലാശക്കൊട്ടോടെ പര്യടനം അവസാനിക്കും. പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന കലാജാഥയും വൈകുന്നേരം നാലിന് എറണാകുളം ടൗണ്‍ ഹാളിന് മുന്നില്‍ നടക്കും. ഇന്നലെ നടന്ന വാഹന പര്യടനത്തില്‍ യുഡിഎഫ് നേതാക്കളായ ലൂഡി ലൂയിസ്, പി.എന്‍. പ്രസന്നകുമാര്‍, ലിനോ ജേക്കബ്, ഇക്ബാല്‍ വലിയവീട്ടില്‍, എം.ആര്. അഭിലാഷ്, കെ.എക്സ്. സേവ്യര്‍, സി.കെ. ഗോപാലന്, കെ.വി. വര്‍ഗീസ്, ടി.കെ. പത്മനാഭന് മാസ്റ്റര്‍, വി.എം. ബഷീര്‍, പ്രമോദ്, ആര്. രമേശന് തുടങ്ങിയവര്‍ പങ്കെടുത്തു.