തൃശൂര്‍-പാലക്കാട് അതിര്‍ത്തി മേഖലകളില്‍ ഭൂചലനം

ekm-quickകൂറ്റനാട് (പാലക്കാട്): തൃശൂര്‍- പാലക്കാട് ജില്ലാ അതിര്‍ത്തി മേഖലയായ ദേശമംഗലം ഭാഗത്തു വീണ്ടും ഭൂചലനം. ദേശമംഗലം, വരവട്ടൂര്‍, പള്ളം, ആറങ്ങോട്ടുകര, എഴുമങ്ങാട്, തലശേരി മേഖലകളിലാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെ ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍നിന്നു രണ്ടുതവണ ശക്തമായ മുഴക്കവും ചെറിയ ചലനവുമാണ് അനുഭവപ്പെട്ടത്. ഈ മേഖലയില്‍ കഴിഞ്ഞ 14 വര്‍ഷത്തിലേറേയായി വലുതും ചെറുതുമായി പകലും രാത്രിയും നിരവധി ഭൂചലനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാലുമാസം മുമ്പും ഈ മേഖലയില്‍ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച ഭൂചലനം നടന്ന സമയം പക്ഷി മൃഗാദികള്‍ കൂട്ടത്തോടെ ശബ്ദമുണ്ടാക്കിയത് ജനങ്ങളില്‍ ഭീതിയുണര്‍ത്തി.

Related posts