തെരുവുനായമുക്ത ഇന്ത്യ: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഇന്നു ഡല്‍ഹിയില്‍ സത്യഗ്രഹമിരിക്കും

kochousephന്യൂഡല്‍ഹി: പേവിഷ മരുന്ന്, തെരുവുനായമുക്ത ഇന്ത്യ എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഇന്നു ഡല്‍ഹിയില്‍ സത്യഗ്രഹമിരിക്കും. റാബീസ് ഫ്രീ, സ്‌ട്രേ ഡോഗ് ഫ്രീ ഇന്ത്യ എന്ന ആവശ്യമുന്നയിച്ചു ഡല്‍ഹി ജന്തര്‍മന്തറിലാണ് ഏകദിന സത്യഗ്രഹം.

ലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തെരുവുനായ ശല്യം ഇന്ത്യയിലെ ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനായി വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും ശ്രമിച്ചെങ്കിലും ദേശീയ ശ്രദ്ധ നേടിയെടുക്കാനായിട്ടില്ല. അതിനാലാണ് ഏകദിന സത്യഗ്രഹമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related posts