തെരുവ് നായ്ക്കള്‍ക്കെതിരേ വിദ്യാര്‍ഥികളുടെ പോസ്റ്റര്‍ പ്രദര്‍ശനം

alp-pattiposterമാവേലിക്കര: തെരിവു നായ്ക്കള്‍ക്കെതിരെ ജവഹര്‍ നവോദയ വിദ്യാര്‍ഥികളുടെ പോസ്റ്റര്‍ പ്രദര്‍ശനം. ഹിന്ദി പക്ഷാചരണ ഭാഗമായി ചെന്നിത്തലയിലാണ് വഴിയോര പോസ്റ്റര്‍ പ്രദര്‍ശനം നടന്നത്. തെരുവുനായ്ക്കളുടെ ശല്യം കാരണം ഭയപ്പാടിലേക്കെത്തിയ ഒരു സമൂഹത്തെയാണ് വിദ്യാര്‍ത്ഥികള്‍ പോസ്റ്ററുകളിലൂടെ വരച്ച് കാണിച്ചത്. നൂറുകണക്കിനാളുകളാണ് പോസ്റ്റര്‍ പ്രദര്‍ശനം കാണാനായി എത്തിചേര്‍ന്നത്.

തെരിവു നായ്ക്കളുടെ ശല്യത്താല്‍ പാതാളത്തിലേക്ക് പോകുന്ന മാവേലി, തെരിവുനായ്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ സമ്മതിക്കാത്ത നായക്കൂട്ടം തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനം കാണാനെത്തുന്നവരെ ആകര്‍ഷിച്ചു. പ്രിന്‍സിപ്പല്‍ പി.ശ്രീകുമാര്‍ പ്രദര്‍ശന ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സജിതകുമാരി, കോര്‍ഡിനേറ്ററായ കെ.എം.കൃഷ്ണകുമാര്‍, ചിത്രകലാ അധ്യാപകന്‍ വി.എസ്.സജികുമാര്‍, സാബുക്കുട്ടി.ടി.സി, കെ.ആര്‍.ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.

Related posts