മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പ്രേമം സിനിമ തെലുങ്കിലും വന്‍ ഹിറ്റിലേക്ക്. ഒക് ടോബര്‍ ഏഴിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ ആദ്യത്തെ അഞ്ചു ദിവസത്തെ കളക്ഷന്‍ ഇരുപത്തിമൂന്നു കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന വിവരം. അമ്പതുകോടി രൂപ മുടക്കിയാണ് തെലുങ്കിലേക്ക് പ്രേമം റീമേക്ക് ചെയ്തത്. ഇന്ത്യയില്‍ ആയിരം സ്ക്രീനിലും വിദേശത്ത് 110സ്ക്രീനിലുമായിരുന്നു തെലുങ്ക് പ്രേമം പ്രദര്‍ശിപ്പിച്ചത്.
മലയാളത്തില്‍ നിവിന്‍പോളി ചെയ്ത വേഷം തെലുങ്കില്‍ നാഗചൈതന്യ ആണ് ചെയ്തത്. മലയാളത്തില്‍ സായ് പല്ലവി ചെയ്ത വേഷം ശ്രുതി ഹാസനാണ് തെലുങ്കില്‍ ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റിയനും മലയാളത്തില്‍ ചെയ്ത വേഷം അവര്‍ തന്നെയാണ് തെലുങ്കിലും ചെയ്തിരിക്കുന്നത്.