തേറണ്ടി കുടുംബക്ഷേമ ഉപകേന്ദ്രം തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു

knr-therandiചപ്പാരപ്പടവ്: തേരണ്ടിയിലുള്ള കുടുംബക്ഷേമ ഉപകേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാതായിട്ടു ഒരു വര്‍ഷമായതായി ആക്ഷേപം. നേരത്തേ ആഴ്ചയില്‍ ഒരു ദിവസം ഡോക്ടറുടെ സേവനം ലഭിച്ചിരുന്നതാണ്. കൂടാതെ സ്റ്റാഫ് നഴ്‌സുമുണ്ടായിരുന്നു.    എന്നാല്‍ സ്റ്റാഫ് നഴ്‌സ് സ്ഥലം മാറി പോയതിനുശേഷം പകരം സംവിധാനം ഉണ്ടാക്കിയിട്ടില്ലെന്നാണ് ആരോപണം.

നിലവില്‍ ആശാവര്‍ക്കര്‍ മാത്രമാണ് ഇവിടെയുള്ളത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രം ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് തേറണ്ടി ഗ്രാമശ്രീ ഗ്രാമസ്വരാജ് സ്വാശ്രയസംഘം അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍ പനി വന്നാല്‍ പോലും കിലോമീറ്ററുകള്‍ ദൂരം സഞ്ചരിച്ച് ചപ്പാരപ്പടവിലുള്ള ഹെല്‍ത്ത് സെന്ററിലോ തളിപ്പറമ്പിലോ എത്തേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.

Related posts