തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടപ്പെടുന്നത് തടയണം

tvm-thozhilurappuകരുനാഗപ്പള്ളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനം നഷ്ടപ്പെടുന്ന സ്ഥിതി അവസാനിപ്പിക്കണമെന്നും നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങള്‍ക്ക് തൊഴില്‍രഹിത വേതനം നല്‍കണമെന്നും എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മസ്‌ട്രോളുകളില്‍ അവധിദിവസ ങ്ങളും അധികമായി ഡിമാന്റ് ചെയ്യപ്പെടുന്ന ദിവസങ്ങളും തൊഴില്‍ ദിനങ്ങളായി കണക്കാക്കപ്പെടുന്നത് തൊഴില്‍ദിനം കുറയ്ക്കുവാന്‍ കാരണമാകുന്നു. ഓണ്‍ലൈന്‍ സംവിധാനത്തില്‍ വരുന്ന പിഴവാണ് ഇതിന് പ്രധാനകാരണം.

അടിയന്തിരമായി പിഴവ് പരിഹരിച്ച് തൊഴിലാളികള്‍ക്ക് നൂറുദിവസത്തെ തൊഴില്‍ ഉറപ്പാക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.കരുനാഗപ്പള്ളി കാര്‍ഷിക വികസനബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സിപിഐ ജില്ലാസെക്രട്ടറി എന്‍ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. എസ് വേണുഗോപാല്‍, പൊലിക്കോട് മാധവന്‍, ജലജ, ഇ എസ് രമാദേവി, സരോജിനിയമ്മ എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. പൊലിക്കോട് മാധവന്‍ രക്തസാക്ഷി പ്രമേയവും ജലജ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ആര്‍ രാമചന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സിപിഐ സംസ്ഥാനകൗണ്‍സില്‍ അംഗം വിജയമ്മലാലി, ജില്ലാഎക്‌സിക്യൂട്ടീവംഗം ആര്‍ സോമന്‍പിള്ള, മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ള എന്നിവര്‍  പ്രസംഗിച്ചു. ജില്ലാസെക്രട്ടറി കെ അനിമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കടത്തൂര്‍ മന്‍സൂര്‍ സ്വാഗതവും കെ ശശിധരന്‍പിള്ള നന്ദിയും പറഞ്ഞു.

ജില്ലാ പ്രസിഡന്റായി അഡ്വ. എസ് വേണുഗോപാലിനെയും സെക്രട്ടറിയായി കെ അനിമോനെയും തെരഞ്ഞെടുത്തു. എന്‍ പങ്കജരാജന്‍, വി ഡേവിഡ്, മായാസുരേഷ്, കടത്തൂര്‍ മന്‍സൂര്‍, എസ് സുദേവന്‍, ജലജാകുമാരി, ജോയി (വൈസ്പ്രസിഡന്റുമാര്‍), പൊലിക്കോട് മാധവന്‍, ഇ എസ് രമാദേവി, ശോഭാജോസഫ്, ദര്‍ശന്‍ എം, സക്കീര്‍ ഹുസൈന്‍ (ജോ.സെക്രട്ടറിമാര്‍), എസ് ശശിധരന്‍പിള്ള (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

Related posts