കിഴക്കമ്പലം: കുന്നത്തുനാടിനു സമീപം 12 വയസുകാരിയെ നല്പ്പത്തിരണ്ടുകാരന് പീഡിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ചു ചൈല്ഡ്ലൈനു പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. അധികൃതരും സ്ഥലത്തെ പ്രമുഖരും ചേര്‍ന്ന് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായും സൂചനയുണ്ട്.
സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്ന 42 കാരന് ഇതിനു മുന്‍പും പീഡനകേസുകളില്‍ പെട്ടിട്ടുള്ള ആളാണെന്നാണ് ആക്ഷേപം. വനിതാ ദന്തഡോക്ടറെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ പരാതി നിലനില്‍ക്കുന്നുണ്ട്. പല്ല് പറിക്കുന്നതിനെന്ന വ്യാജേന ഡോക്ടറുടെ അടുത്തെത്തിയ ഇയാള്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സംഭവം ഒതുക്കിത്തീര്‍ത്ത് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ പ്രമുഖരുടെ പിന്തുണ ഇയാള്‍ക്ക് കേസുകളില്‍ പെടാതെ രക്ഷപ്പെടുന്നതിന് സഹായകരമാകുന്നുണ്ടെന്നാണ് ആരോപണം.