ദിലീപ് കരഞ്ഞു, പൊട്ടിപ്പൊട്ടി കരഞ്ഞു, കണ്ടു നിന്നവര്‍ക്കും സഹിക്കാനായില്ല, ഒടുവില്‍ കൂട്ടക്കരച്ചില്‍…

dileep..സിനിമയില്‍ മാത്രം കരഞ്ഞിട്ടുള്ള ദിലീപ് കരഞ്ഞു. അതും പൊതുവേദിയില്‍ വച്ച്. ദിലീപിന്റെ പൊട്ടി്ക്കരച്ചില്‍ കണ്ട് വേദിയിലും സദസിലും ഉണ്ടായിരുന്നവരും കൂടെ കൂടി.  സ്ത്രീകളുടെ പുനരധിവാസ കേന്ദ്രമായ സ്‌നേഹതീരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലാണ് സംഭവം. ഉദ്ഘാടന ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് ദിലീപ് വേദിയില്‍വച്ച് വിങ്ങിക്കരഞ്ഞത്. സമൂഹത്തില്‍ തെരുവിലാക്കപ്പെട്ട സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ വിവരിച്ചപ്പോഴാണ് ദിലീപ് കരഞ്ഞത്. കരച്ചിലടക്കാന്‍ പാടുപെടുന്ന പ്രിയതാരത്തെ കണ്ട് സദസിലുണ്ടായിരുന്നവരും കണ്ണീര്‍ പൊഴിച്ചു.

വിവിധ സന്ദര്‍ഭങ്ങളിലായി എത്തിയ ഒന്‍പതു മാസം മുതല്‍ 12 വയസുവരെയുളള കുട്ടികള്‍ ഇവിടെയുണ്ട്. ഇവരെല്ലാം തെരുവിന്റെ ഇരുട്ടില്‍ ഉപേക്ഷിക്കപ്പെട്ടവരാണെന്ന് പറഞ്ഞപ്പോഴേയ്ക്കും ദിലീപ് കരഞ്ഞുപോയി. ഒരു പെണ്‍കുട്ടിയുടെ പിതാവ് കൂടിയായ തനിക്ക് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്ന് താരം പറഞ്ഞു. സ്‌നേഹതീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് അറിയിച്ചാണ് ദിലീപ് മടങ്ങിയത്.

Related posts